ഏകദേശം ഒന്‍പത് വര്‍ഷം മുന്‍പ് യു.എ.ഇ (ദുബായ്) യില്‍ ജോലി ചെയ്തിരുന്ന സമയത്ത് എന്‍റെടുത്ത് വളരെ ചെറിയ ഒരു മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നു. സോണി എറിക്സന്‍ മിനി എക്സ്പീരിയ. പോക്കറ്റിലിട്ടാല്‍ അറിയില്ല. അത്രയും കുഞ്ഞന്‍ ഫോണായിരുന്നു അത്. അതുകൊണ്ടെടുത്ത ഫോട്ടോകള്‍ എന്നും എനിക്കൊരു ഹരമാണ്. അതിനെക്കാള്‍ വിലയുള്ള മൊബൈല്‍ഫോണുകള്‍ പിന്നീട് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഫോട്ടോയുടെ കാര്യത്തില്‍ അതിന്‍റെയത്ര സംതൃപ്തി മറ്റൊന്നിനും എനിക്ക് കിട്ടിയിട്ടില്ല. ആ കുഞ്ഞന്‍മൊബൈല്‍ ഇന്ന് എന്‍റെ കയ്യിലില്ലെങ്കിലും ഫോട്ടോകളില്‍ ചിലതെല്ലാം അന്നുണ്ടായിരുന്ന ഒരു ബ്ലോഗില്‍ പോസ്റ്റിയിരുന്നു. (ബ്ലോഗ്‌ നിലവിലില്ല) ആ ഫോട്ടോകള്‍ കാണുമ്പോള്‍ ഗള്‍ഫ്ജീവിതം ഓര്‍മ്മ വരുന്നതിലുപരി ആ ഫോണിനോടുള്ള ഇഷ്ടമാണ് മനസ്സില്‍ വരുന്നത്. കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ആ ഫോട്ടോകള്‍ ഞാനിവിടെ പങ്കുവെക്കുന്നു. കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

ഫോട്ടോസ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment